New Update
/sathyam/media/media_files/2025/12/19/lkg-2025-12-19-13-26-49.jpg)
മലപ്പുറം: മലപ്പുറത്ത് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയിൽ. സ്കൂള്‍ ബസിൽ വെച്ച് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
Advertisment
സംഭവത്തിൽ സ്കൂള്‍ ബസിന്‍റെ ക്ലീനറായ മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us