New Update
/sathyam/media/media_files/2026/01/05/img236-2026-01-05-21-11-58.png)
മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. മാന്തടം സ്വദേശി ആദിദേവിനെയാണ് കാണാതായത്.
Advertisment
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മുടി വെട്ടാൻ ചങ്ങരംകുളത്തേക്ക് പോയതാണ്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം മലപ്പുറം കീഴാറ്റൂരിൽ പതിനാല് വയസുകാരനായുള്ള അന്വേഷണം കോട്ടക്കൽ പൊലീസ് ആരംഭിച്ചു. കീഴാറ്റൂർ സ്വദേശി ആദിനാഥിനെയാണ് കാണാതായത്.
പെരിന്തൽമണ്ണയിൽ നിന്ന് എഐ ടൂൾ കിറ്റ് വാങ്ങി വരാമെന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ വട്ടപറമ്പിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് ബസ് കയറിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us