New Update
/sathyam/media/media_files/2026/01/18/1001570587-2026-01-18-14-05-32.webp)
മലപ്പുറം: സാമുദായിക ഐക്യം തകർത്തത് മുസ്‍ലിം ലീഗ് ആണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ജൽപനമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
Advertisment
അത്തരം ജൽപനങ്ങൾ മറുപടി അർഹിക്കുന്നില്ല.
അർഹിക്കുന്ന അവഗണനയോടെ ആ പരാമർശം തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പറയുന്ന ആളും പറയിക്കുന്ന ആളും ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് അറിയാം.
സമുദായിക സംഘടനകളുടെ യോജിപ്പിലും പിളർപ്പിലും ലീഗ് ഇടപെടാറില്ല.
ലീഗിനെ പ്രകോപിച്ച് സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെങ്കിൽ ആ വലയിൽ വീഴില്ലെന്നും പി.എം.എ സലാം പറഞ്ഞു.
വെള്ളാപ്പള്ളി ഇതൊക്കെ പറയുന്നത് സിപിഎമ്മിന്റെ പിന്തുണയിലാണ്.
പൊന്നാട അണിയിച്ചു കാറിൽ കയറ്റി കൊണ്ട് വന്നു പറയിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളിയുടേതിന് സമാനമായ അഭിപ്രായം ആര് പറഞ്ഞാലും അത് സമൂഹത്തിനു ദൂഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us