മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു. ഡ്രൈവറെ രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന ആളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. 

New Update
img(68)

മലപ്പുറം: ആതവനാട് ഊരോത്ത്പള്ളിയാലില്‍ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു.ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ടുപേരായിരുന്നു ഉണ്ടായിരുന്നു. 

Advertisment

ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ആളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. 

Advertisment