/sathyam/media/media_files/2026/02/21/2798409-athavanad-2026-02-21-07-15-16.webp)
മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനി ലോറിയിൽ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് മരിച്ചത്.
ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്. ലോറി ഡ്രൈവർ ആയ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് മിനിലോറി ആതവനാട് ഊരോത്ത് പള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്
എട്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറി ഉയര്‍ത്തിയത്. നേരത്തെ രണ്ടുതവണ മിനിലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പാളിയിരുന്നു.
സാധനങ്ങളുമായി പോയ മിനി ലോറി 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ക്വാറിയുടെ സമീപത്ത് നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഭിത്തിപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പലചരക്കുമായി പോകുന്നതിനിടെയാണ് ലോറി ക്വാറിയിലേക്ക് വീണത്. അതുവഴി പോകുകയായിരുന്ന വിദ്യാര്‍ഥിയാണ് അപകടം ആദ്യം കണ്ടത്.
പിന്നീട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us