New Update
/sathyam/media/media_files/2025/05/05/0kr2crlD6pry9SoGWzzk.jpg)
മലപ്പുറം: യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡിആർഐ പിടിയിലായത്.
Advertisment
സൂര്യകാന്തി വിത്തുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എംഡിഎംഎയുമായാണ് ഇയാൾ കരിപ്പൂർ എയർപോർട്ടിൽ പിടിയിലായത്.
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഒമാനിൽ നിന്ന് സലാം എയറിൽ കുടുംബസമേതമാണ് ഷബീർ എത്തിയത്.
ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. അതിനിടെയാണ് ഷബീർ പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us