New Update
/sathyam/media/media_files/2026/03/07/img207-2026-03-07-17-22-55.png)
മലപ്പുറം: തിരൂരിൽ അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്സ്‍സൈസ് സംഘം അറസ്റ്റ് ചെയ്തു. പുറത്തൂർ ആശുപത്രിപടി പെൻ്റാം വേലിപ്പുര മുഹമ്മദ് ഷാനിൽ (30) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്നും 520 ​ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
Advertisment
വെള്ളിയാഴ്ച വൈകുന്നേരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് വയോജന പാർക്കിന് സമീപത്ത് നിന്നുമാണ് ഷാനിലിനെ എക്സ്‍സൈസ് സംഘം പിടികൂടിയത്. പരിശോധനയിൽ സ്കൂട്ടറിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ എസ് സുർജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്നും 2000 രൂപയും കണ്ടെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us