New Update
/sathyam/media/media_files/2024/10/22/MkSGJ3u3npwkSLmCEmkV.jpg)
മലപ്പുറം എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയിലെ പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാര്‍, നൗഫല്‍, കോഴിക്കോട് സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സ്വദേശി ജിബിന്റെ ബാഗില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്.
Advertisment
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ജ്വല്ലറിയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നുകിടക്കുന്നതു കണ്ടു. പിന്നാലെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us