Advertisment

കാസർകോട് - എറണാകുളം ആറുവരിപ്പാത 2025 ഡിസംബറോടെ, ദേശീയപാത 66 ന്റെ ബാക്കി പ്രവൃത്തികള്‍ ഉടൻ പൂർത്തിയാക്കും- മുഹമ്മദ് റിയാസ്

New Update
2442555-nh66-pa-riyas-28112024

 

Advertisment

മലപ്പുറം: കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത 2025 ഡിസംബര്‍ മാസത്തോടെ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത 66 -ന്റെ ബാക്കി പ്രവൃത്തികള്‍ കൂടി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി 2026-ലെ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കാനാകും. മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം അടുത്ത ഏപ്രിലോടെ പൂര്‍ത്തിയാകും. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം പൂർത്തിയാകും -അദ്ദേഹം പറഞ്ഞു.

Advertisment