മലപ്പുറത്ത് തിങ്കളാഴ്ച വിവരാവകാശ ശില്പശാല. ന്യൂനപക്ഷ ക്ഷേമ സ്പോർട്സ് വഖഫ് കാര്യ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം മുഖ്യ പ്രഭാഷണം നടത്തും

author-image
ഇ.എം റഷീദ്
New Update
a abdul hakkim v abdulrahman

മലപ്പുറം: വിവരാവകാശ കമ്മിഷൻറെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ എല്ലാ താലൂക്കിലും സെമിനാറുകൾ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം 17 ന് തിങ്കളാഴ്ച മലപ്പുറം സിവിൽ സ്റ്റേഷനിൽ ന്യൂനപക്ഷ ക്ഷേമ സ്പോർട്സ് വഖഫ് കാര്യ മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും. 

Advertisment

പ്ലാനിംഗ് ഹാളിൽ 2.30 ന് ആരംഭിക്കുന്ന ചടങ്ങിൽ പി. ഉബൈദുല്ല എംഎൽഎ അധ്യക്ഷനാകും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം മുഖ്യ പ്രഭാഷകനാകും. 

അഡ്വ. ടി.കെ. രാമകൃഷ്ണൻ വിഷയാവതരണവും നടത്തും. ജില്ലാ കലക്ടർ വി.ആർ വിനോദിൻറെ ആമുഖ പ്രഭാഷണവും ചർച്ചയും ചോദ്യോത്തര വേളയും ഉണ്ടാകും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് നന്ദി പറയും.

മലപ്പുറം ജില്ലാ ആസ്ഥാനത്തെയും ഏറനാട് താലൂക്ക് പരിധിയിലെയും മാത്രം ഓഫീസുകളിലെ വിവരാധികാരികളും ഒന്നാം അപ്പീൽ അധികാരികളും അസിസ്റ്റൻറ് എസ്.പി.ഐ.ഒ മാരും പങ്കെടുക്കുമെന്ന് അഡീഷണൽ ജില്ലാ മജിസ്ത്രേട്ട് മെഹർ അലി അറിയിച്ചു.

Advertisment