വേനല്‍ക്കാലത്ത് മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

വേനല്‍ക്കാലത്ത് മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

New Update
സംസ്ഥാനത്തിന്റെ മലയോര മേഖലയിലും ഷിഗെല്ല  ; കൂടരഞ്ഞിയില്‍ രോഗബാധ കണ്ടെത്തി , ജാഗ്രതാ നിര്‍ദേശം

മലപ്പുറം: വേനല്‍ക്കാലത്ത് മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Advertisment

അമിതമായ ചൂടും വയറിളക്കവും കാരണം നിര്‍ജലീകരണവും തുടര്‍ന്നുള്ള സങ്കീര്‍ണ്ണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു. 



ജലജന്യ രോഗങ്ങള്‍ ആയ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, കോളറ,  ഹെപ്പറ്റൈറ്റിസ്,  ഷിഗല്ല  രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ  പ്രതിരോധിക്കുവാന്‍  സുരക്ഷിതമായ ആരോഗ്യ ശീലങ്ങള്‍ ജനങ്ങള്‍ പ്രാവര്‍ത്തികമാക്കണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആരോഗ്യകരമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക എന്നിവ പ്രധാനമാണ്

 

Advertisment