മലപ്പുറം: എംഡിഎംഎ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റില്‍. 4.4 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കരുളായി സ്വദേശി കൊളപ്പറ്റ റംസാനെയാണ് നിലമ്പൂര്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബറില്‍ 10 ഗ്രാം എംഡിഎംഎയുമായി റംസാനെ എക്‌സൈസ് പിടികൂടിയിരുന്നു. പിന്നീട് 48 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് വീണ്ടും എംഡിഎംഎയുമായി അറസ്റ്റിലാവുകയായിരുന്നു.
17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്.