ഒഡിഷയില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വില്‍പ്പന. ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍

ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് തിരുത്തേല്‍ വീട്ടില്‍ സനീഷ് (35) ആണ് അറസ്റ്റിലായത്. 

New Update
kanchvuuuu 12333

മലപ്പുറം: ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് തിരുത്തേല്‍ വീട്ടില്‍ സനീഷ് (35) ആണ് അറസ്റ്റിലായത്. 

Advertisment

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണസംഘം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 


തിരൂര്‍ എക് സൈസിന്റെ സഹായത്തോടെ ബുധനാഴ്ച പുലര്‍ച്ചെ 2.30 ന് തിരൂര്‍ പയ്യനങ്ങാടിയിലാണ് ഇയാള്‍ പിടിയിലായത്. താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 


ഒഡിഷയില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.