ലോറിയുടെ അടിയിൽ ഉറങ്ങാൻ കിടന്നു, അബദ്ധത്തില്‍ വാഹനം മുന്നോട്ടെടുത്തു, യുവാവിന് ദാരുണാന്ത്യം

ലോറിയുടെ അടിയിൽ ഉറങ്ങാൻ കിടന്നു, അബദ്ധത്തില്‍ വാഹനം മുന്നോട്ടെടുത്തു, യുവാവിന് ദാരുണാന്ത്യം

New Update
lorry death new

കണ്ണൂർ: കണ്ണൂർ ധർമ്മശാലയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. ലോറിക്കടിയിൽ ഉറങ്ങുകയായിരുന്ന തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം.

Advertisment

സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാർക്ക് ചെയ്ത ലോറിക്കടിയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് ലോറി അബദ്ധത്തിൽ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയിൽ പെട്ട ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിയാണ് സജീഷ്.

kannur
Advertisment