പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. നാലുപേർക്ക് പരിക്ക്

കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയല്‍ പോലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആല്‍മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു. 

New Update
mananthacady police jeep accident

മാനന്തവാടി : മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയോര കച്ചവടക്കാരനു ദാരുണാന്ത്യം. 

Advertisment

നാലു പേർക്ക് പേർക്ക് പരിക്കേറ്റു. വഴിയോരത്ത് ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്ന വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. 


കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയല്‍ പോലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആല്‍മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു. 


സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. 

ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.  മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 

Advertisment