New Update
/sathyam/media/media_files/2026/02/25/mems-karanthur-2026-02-25-19-48-33.jpeg)
കോഴിക്കോട്: യുനെസ്കോയുടെ അസോസിയേറ്റഡ് സ്കൂൾസ് നെറ്റ്‌വർക്കിൽ അംഗത്വം നേടി മെംസ് ഇന്റർനാഷണൽ സ്കൂൾ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ഈ അന്താരാഷ്ട്ര ശൃംഖലയിലെ അംഗത്വം വിദ്യാഭ്യാസ നിലവാര സൂചികയിൽ വലിയ ചുവടുവെപ്പായാണ് വിശേഷിക്കപ്പെടുന്നത്.
Advertisment
രാജ്യത്ത് മൊത്തം 63 സ്കൂളുകൾക്കു മാത്രമാണ് ഇതിനകം ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ വളരെ ചെറിയ ശതമാനം സ്കൂളുകൾ മാത്രം ഭാഗമായ ഈ പ്രഗത്ഭ നെറ്റ്‌വർക്കിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മെംസ് ഇന്റർനാഷണൽ സ്കൂൾ.
ആഗോള പൗരത്വം, സമാധാന വിദ്യാഭ്യാസം, സുസ്ഥിര വികസനം, സംസ്കാരാന്തര സഹകരണം, ഗുണമേന്മയുള്ള പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് യുനെസ്കോ അസോസിയേറ്റഡ് സ്കൂളുകളുടെ ലക്ഷ്യം. ഈ അംഗീകാരത്തിലൂടെ അന്താരാഷ്ട്ര സഹകരണ പദ്ധതികൾ, ആഗോള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പുതിയ പഠനാനുഭവങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ കൂടുതൽ വിപുലമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us