New Update
/sathyam/media/media_files/2026/01/15/vv-rajesh-2026-01-15-20-02-34.jpg)
കൊച്ചി: മേയർ വിവി രാജേഷ് ആർഎസ്എസ് സംസ്ഥാന കാര്യാലയം സന്ദർശിച്ചു. തിരുവനന്തപുരം മേയർ വിവി രാജേഷ് ആർഎസ്എസിന്റെ എളമക്കരയിലുള്ള സംസ്ഥാന കാര്യാലയമായ മാധവ നിവാസ്
സന്ദർശിച്ചു.
Advertisment
മേയറായതിനു ശേഷം ആദ്യമായി ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ എത്തിയ അദ്ദേഹം ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ് ഗേവാറിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തി.
ആർഎസ് എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ് സുദർശൻ, സീമാ ജാഗരണ മഞ്ച് ദേശീയ സംയോജകൻ എ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ് ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുങ്ങത്തിൽ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us