/sathyam/media/media_files/2026/02/02/ajith-pawar-funeral-2026-02-02-19-39-32.png)
മുംബൈ: ബാരാമതിയില്‍ അജിത് പവാറിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ വന്‍ മോഷണം. 15 പേരില്‍ നിന്നായി 30 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്.
അപകടത്തിന്റെ പിറ്റേന്നായിരുന്നു സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം. ഈ അവസരത്തിലാണ് മോഷ്ടാക്കൾ സ്വർണമാലകൾ കവർന്നത്.
അതേസമയം മോഷണശ്രമത്തിനിടെ ചിലരെ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
സംസ്കാര ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ 8,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ബാരാമതിയിൽ വിന്യസിച്ചിരുന്നത്. ഇത്രയും വലിയ പൊലീസ് സാന്നിധ്യമുണ്ടായിട്ടും വന്‍ മോഷണം നടന്നത് പൊലീസിനും നാണക്കേടായി.
ബാരാമതി താലൂക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us