അമ്മയുടെ നഗ്ന ചിത്രങ്ങൾ കാമുകന്. പരാതി നൽകി മാതാപിതാക്കൾ. സ്വകാര്യ ചിത്രങ്ങൾ മകൾ പകർത്തിയത് രഹസ്യമായെന്ന് സൂചന. സംഭവം ബാംഗ്ലൂരിൽ. ചിത്രങ്ങൾ കണ്ടെത്തിയത് മകളുടെ ഫോൺ പരിശോധിച്ചപ്പോൾ

New Update
nude photo

തിരുവനന്തപുരം : സ്വന്തം അമ്മയുടെ നഗ്‌നചിത്രങ്ങൾ രഹസ്യമായി പകർത്തി കാമുകന് ഫോൺ വഴി അയച്ചു നൽകിയ സംഭവത്തിൽ മകൾക്കും മകളുടെ കാമുകനുമെതിരെ പൊലീസിൽ പരാതി നൽകി അമ്മ. ബാംഗ്ലൂരിലാണ് അവിശ്വസിനീയമെന്ന് കരുതപ്പെടാവുന്ന സംഭവം നടന്നത്. പഠനാവശ്യത്തിനായി വില കൂടിയ ഫോൺ വേണമെന്ന് മകൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാതാപിതാക്കൾ ഫോൺ വാങ്ങി നൽകുകയും ചെയ്തു. 

Advertisment

എന്നാൽ ഒരുമാസമായി മകൾ കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നതും ഇതുവരെ കേട്ടുപരിചയം പോലുമില്ലാത്ത ഒരാളുമായി സംസാരിക്കുന്നതും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ ദിവസം മകൾ കുളിക്കാൻ കയറിയതോടെ മാതാവ് മകളുടെ ഫോൺ എടുത്തു പരിശോധിച്ചു. അപ്പോഴാണ് തൻറെയും  ബന്ധുവായ മറ്റൊരു സ്ത്രീയുടെയും തീർത്തും സ്വകാര്യമായ ചിത്രങ്ങൾ രഹസ്യമായി പകർത്തിയിരിക്കുന്നതും അത് യുവാവിന് അയച്ച് കൊടുത്തതായും കണ്ടെത്തിയത്. ഈ യുവാവിനെ ദിവസങ്ങൾക്ക് മുൻപ് മകൾ വിവാഹം കഴിച്ചതിന്റെ തെളിവും മാതാപിതാക്കൾക്ക് ലഭിച്ചു. 

സ്വകാര്യചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മകളുടെയും കാമുകൻറെയും ഫോണുകൾ പിടിച്ചെടുത്തു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക്  പിന്നീട് കടക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisment