വ്യാപാരിയെ വെടിവച്ച ശേഷം കേരളത്തിലേക്ക്. ആസാം പൊലീസ് കണ്ണൂരിലെത്തി കസ്റ്റഡിയിലെടുത്തു. പ്രതിയെ പിടിച്ച് കൊണ്ടുപോകുന്നതിനിടെ ട്രയിന്‍ നിര്‍ത്തിയിട്ടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു

കൊലപാതക ശ്രമക്കേസ് പ്രതി അസം പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ആസാം സ്വദേശി മൊയ്‌നുല്‍ ഹഖ് ആണ് രക്ഷപ്പെട്ടത്. 

New Update
assam police

മലപ്പുറം: കൊലപാതക ശ്രമക്കേസ് പ്രതി അസം പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ആസാം സ്വദേശി മൊയ്‌നുല്‍ ഹഖ് ആണ് രക്ഷപ്പെട്ടത്. 

Advertisment

ഇന്ന് പുലര്‍ച്ചെ 4.30 നാണ് സംഭവം. കൊലപാതകക്കേസിലെ പ്രതിയെ പിടിച്ച് കൊണ്ടുപോകുന്നതിനിടെ കുറ്റിപ്പുറത്തു വച്ച് ട്രയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇവിടെ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. 


ആസാമിലെ ഹദ്ദേമാറ വില്ലേജിലെ വ്യാപാരിയെ വെടിവച്ച ശേഷം മൊയ്‌നുല്‍ ഹഖ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ആസാം പൊലീസ് കണ്ണൂരിലെത്തി കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുകയായിരുന്നു. 

ട്രെയിനില്‍ ആസാമിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ കുറ്റിപ്പുറത്ത് നിര്‍ത്തിയതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിക്കായി തെരച്ചില്‍ തുടങ്ങി.

Advertisment