New Update
/sathyam/media/media_files/2025/08/05/zar01175-2025-08-05-16-52-53.jpg)
മണ്ണാർക്കാട്: നഗരമധ്യത്തിൽ,കാലത്തിനൊത്തെ സൗകര്യങ്ങളോടെ,മണ്ണാർക്കാട് പ്രസ് ക്ലബ്ബ് പുതിയ കേന്ദ്രത്തിൽ എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.ഇസ്മയിൽ അധ്യക്ഷനായി. ജനപ്രതിനിധികളെ തിരുത്തുന്നതും വികസനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതും മാധ്യമങ്ങളാണ്.
Advertisment
ജനങ്ങളിൽ നിന്ന് അകലേണ്ടവയല്ല മാധ്യമങ്ങൾ. വാർത്തകൾക്ക് വേഗത കൈവന്ന കാലത്ത് സൂക്ഷ്മത പുലർത്താൻ മാധ്യമങ്ങൾക്കാവണം. സൗഹൃദപൂർണ്ണവും പ്രചോദനാത്മകവുമായ പത്രപ്രവർത്തനം പുലർത്തുന്നവരാണ് മണ്ണാർക്കാട് മാധ്യമപ്രവർത്തകരെന്ന് എംഎൽഎ പറഞ്ഞു.
നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ മണ്ണാർക്കാട് റൂറൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.പുരുഷോത്തമൻ, മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റി സെക്രട്ടറി അജിത് പാലാട്ട്,മണികണ്ഠൻ പൊറ്റശ്ശേരി,ബാബു മാഷ് തച്ചമ്പാറ,ഒ.നാരായണൻകുട്ടി,അഡ്വ.ടി.എ.സിദീഖ്, പ്രസ്ക്ലബ്ബ് സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, ട്രഷറർ വി.എം.ജയപ്രകാശ് തുടങ്ങി വിവിധ മേഖലയിലുള്ളവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us