/sathyam/media/media_files/2026/02/18/pinarai-vijayan-nativity-card-2026-02-18-15-16-05.jpg)
തിരുവനന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനും സർക്കാരിന്റെ എല്ലാ സേവനങ്ങളും ലഭിക്കാനുമുള്ള ആധികാരിക രേഖയായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ നിയമം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
നടപ്പു നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാദ്ധ്യതയില്ല. ഓർഡിനൻസ് ഇറക്കാനാണ് സാദ്ധ്യത. വിവിധ ആവശ്യങ്ങൾക്ക് ഇടയ്ക്കിടെ വാങ്ങേണ്ട നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് നേറ്റിവിറ്റി കാർഡ്.
തഹസിൽദാർക്കാണ് വിതരണ ചുമതല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കാർഡിന്റെ നിയമസാധുത ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുന്നത്.
വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല.
നിലവിൽ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സർക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയും ഇക്കാര്യത്തിലുണ്ട്.
കാർഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും - ഇതാണ് സർക്കാർ നിലപാട്. വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയ്ക്കപ്പുറം പൗരത്വരേഖയായി നേറ്റിവിറ്റി കാർഡ് മാറാനിടയില്ല.
ആധാർ ഉണ്ടായിട്ടും നാട്ടിൽ ഭീതി നിലനിൽക്കുന്നതിനാൽ ഭാരതീയനെന്നും കേരളീയനെന്നും തെളിയിക്കാനുള്ള രേഖ ആവശ്യമാണെന്നാണ് സർക്കാർ നിലപാട്.
ഇതിനു പിന്നാലെയാണ് നേറ്റിവിറ്റി കാർഡ് പൗരത്വം തെളിയിക്കാൻ ഉതകുന്ന രേഖയായിരിക്കുമെന്ന് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചത്.
പൗരത്വമെന്നത് കേന്ദ്രത്തിന്റെ സമ്പൂർണമായ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. പാർലമെന്റിനാണ് ഇക്കാര്യത്തിൽ നിയമനിർമ്മാണാധികാരം. പൗരത്വരേഖകൾ തീരുമാനിക്കേണ്ടതും കേന്ദ്രമാണ്.
അതിനാൽ നേറ്റിവിറ്റി കാർഡ് പൗരത്വരേഖയാക്കി മാറ്റാൻ സംസ്ഥാനത്തിന് കഴിയില്ല. അതേസമയം, കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനും സർക്കാരിന്റെ എല്ലാ സേവനങ്ങളും ലഭിക്കാനുമുള്ള ആധികാരികരേഖയായി നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇതുപയോഗിക്കുന്നതിന് തടസമുണ്ടാവില്ല.
ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡിലൂടെ ഗുണഭോക്താവിന്റെ ജനനം, സ്ഥിര മേൽവിലാസം എന്നിവ സർക്കാർ സ്ഥിരീകരിക്കുന്നതിനാൽ പൗരന്മാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാണെന്നാണ് സർക്കാർ പറയുന്നത്.
സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡ് ഉപയോഗിക്കാം. പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാകും.
ജന്മംകൊണ്ട് കേരളീയരായ എല്ലാവർക്കും നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കും. അപേക്ഷിക്കാനുള്ള നിബന്ധനകൾ ഇപ്രകാരമാണ് - മാതാപിതാക്കൾ രണ്ടുപേരും കേരളത്തിൽ ജനിച്ചുവളർന്നവരാണെങ്കിൽ. മാതാപിതാക്കളിൽ ഒരാൾ കേരളത്തിൽ ജനിച്ചുവളർന്നയാളും മറ്റെയാൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് ജനിച്ചുവളർന്നയാളും ആയിരിക്കുകയും വിവാഹശേഷം രണ്ടുപേരും കേരളത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്താൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us