ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം വിരമിച്ച എല്ലാ മലയാളികളുടെയും ഒരു കുടുംബ സംഗമം നവംബര്‍ 15 വെള്ളിയാഴ്ച ഉച്ചക്ക് 12:00 മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിക്കുന്നു.
വിരമിച്ചവര്‍ക്ക് തമ്മില്‍ കാണാനും, പരിചയം പുതുക്കാനും, കുറച്ചു സമയം സന്തോഷകരമായി ചെലവഴിക്കാനുമൊക്കെ ഈ സംഗമം ഉപകരിക്കും എന്ന് മുഖ്യ സംഘാടകനായ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു.
ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും ഈ സംഗമത്തില്‍ സഹൃദയം പങ്കെടുക്കണമെന്നും സര്‍വ്വീസില്‍ നിന്ന് വിരമിച്ച എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 12-ാം തീയതിക്കുള്ളില്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഈ സംഗമത്തിന്റെ വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.
പോള്‍ കറുകപ്പിള്ളില്‍ (845) 553 5671
മാത്തുക്കുട്ടി ജേക്കബ് (914) 907 6318
വര്‍ഗീസ് ലൂക്കോസ് (516) 263 8289
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍