Advertisment

നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിര്‍വഹിച്ച 'നിള'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ശാന്തി കൃഷ്ണ, വിനീത്, അനന്യ, മാമുക്കോയ, മധുപാല്‍, മിനി ഐ.ജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.അതിജീവനത്തിന്റെയും സ്ത്രീകള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് നിളയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

author-image
admin
New Update
movie

നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിര്‍വഹിച്ച 'നിള'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമാ- മാധ്യമ- കലാ സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ ട്രെയിലര്‍ പങ്കുവെച്ച് ചിത്രത്തിന് ആശംസകള്‍ അറിയിച്ചു. ശാന്തി കൃഷ്ണ, വിനീത്, അനന്യ, മാമുക്കോയ, മധുപാല്‍, മിനി ഐ.ജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. 2023 ഓഗസ്റ്റ് 04 ന് 'നിള' കേരളത്തില്‍ റിലീസ് ചെയ്യും.

Advertisment

അതിജീവനത്തിന്റെയും സ്ത്രീകള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് നിളയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിഭിന്നമായ പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ യാദിര്‍ശ്ചികമായി പരസ്പരമറിയുന്നതും പിന്നീട് അവര്‍ക്കിടയില്‍ രൂപപ്പെടുന്ന കെട്ടുറപ്പുള്ളസൗഹൃദത്തിന്റേയും ഉടയാത്ത പരസ്പരവിശ്വാസത്തിന്റെയും ആവിഷ്‌കരണമാണ് ചിത്രം.

രാകേഷ് ധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ച 'നിള'യുടെ സംഗീതമൊരുക്കിയത് ബിജിബാലാണ്. സന്ദീപ് കുറിശ്ശേരി ശബ്ദരൂപകല്പനയും, ശങ്കര്‍ദാസ് വി.സി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുമ്പോള്‍ ഇന്ദു ലക്ഷ്മി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണനാണ്.

ജിതിന്‍ ബാബു മണ്ണൂര്‍ കലാസംവിധാനവും, രതീഷ് പുല്‍പ്പള്ളി ചമയവും, രമ്യ വസ്ത്രാലങ്കാരവും നിര്‍വഹിച്ചു. ചിത്രത്തിന്റെ സബ്‌ടൈറ്റിലുകള്‍ ചെയ്തിരിക്കുന്നത് വണ്‍ ഇഞ്ച് ബാരിയറും സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നിര്‍വഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്. ട്രെയിലര്‍ യൂട്യൂബില്‍ സ്ട്രീം ചെയ്യാന്‍ ലഭ്യമാണ്. ചിത്രം 2023 ഓഗസ്റ്റ് 04 ന് തിയേറ്ററുകളിലെത്തും.

nila-movie
Advertisment