New Update
/sathyam/media/media_files/2025/06/16/H3gcIVYUA7pI3dW2XDfW.jpg)
നിലമ്പൂർ: അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.
Advertisment
സന്ദർശനത്തെ ചൊല്ലി മറ്റാരെയെങ്കിലും ആശങ്കപ്പെടുത്താൻ താനില്ല എന്നും ഇടതു സ്ഥാനാർഥി പറഞ്ഞു. അദ്ദേഹത്തിൻ്റെ വീടിനടുത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥി സന്ദർശിക്കാത്ത കാര്യം തനിക്കറിയില്ലെന്നും താൻ കുടുംബത്തോട് ആ കാര്യം സംസാരിച്ചിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.
പൊതു പ്രവർത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളായിരുന്നു പ്രകാശെന്നും വർഷങ്ങൾക്കു മുമ്പുള്ള ബന്ധമാണ് കുടുംബവുമായെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് ആദ്യമായി പ്രകാശ് ഭാര്യയെ പരിചയപ്പെടുത്തിയത്. വി വി പ്രകാശമായുള്ള നല്ല ഓർമ്മകൾ പങ്കുവെച്ചതിനുശേഷം ആണ് മടക്കം എന്നും സ്വരാജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us