പാലക്കാട് ഐഐടി ക്യാമ്പസിൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​ക്ര​മ​ണം; സുരക്ഷാ വീഴ്ച ആരോപിച്ച് വിദ്യാർത്ഥികളുടെ വ്യാ​പ​ക പ്ര​തി​ഷേ​ധം, സുരക്ഷ ശക്തമാക്കാൻ അടിയന്തര നടപടി

New Update
1771927347

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഐ​ഐ​ടി ക്യാ​മ്പ​സി​നു​ള്ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ 21-കാ​രി​ക്ക് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​മ്പ​സി​ൽ വ​ൻ പ്ര​ക്ഷോ​ഭം ന​ട​ത്തി.

Advertisment

തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.45-ഓ​ടെ​യാ​ണ് സം​ഭ​വം. ക​ഞ്ചി​ക്കോ​ട് ക്യാ​മ്പ​സി​ലെ എപിജെ ബ്ലോ​ക്കി​ൽ നി​ന്ന് ഹോ​സ്റ്റ​ലി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ അ​ലു​മ്നി പാ​ർ​ക്കി​ന് സ​മീ​പം ഒ​രാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ത്ത​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​നി​ക്ക് നെ​റ്റി​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ദ്യം പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​ത്.

പെ​ൺ​കു​ട്ടി നി​ല​വി​ൽ കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​നി​ല അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഐ​ഐ​ടി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 കാമ്പ​സി​നു​ള്ളി​ലെ സു​ര​ക്ഷാ വീ​ഴ്ച ആ​രോ​പി​ച്ച് തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഐ​ഐ​ടി​യു​ടെ മെ​യി​ൻ ഗേ​റ്റി​ൽ ഒ​ത്തു​കൂ​ടി പ്ര​തി​ഷേ​ധി​ച്ചു. ഐ​ഐ​ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കാമ്പ​സി​ലെ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Advertisment