New Update
/sathyam/media/media_files/2025/12/06/kmb-ghjjhvb-2025-12-06-22-12-46.jpg)
കൊച്ചി: സംരംഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഷബാന ഫൈസല്‍ കൊച്ചി-മുസിരിസ് ബിനാലെ പ്ലാറ്റിനം പേട്രൺ ആയി ഉദാരമായ പിന്തുണ നല്‍കിയതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) അറിയിച്ചു.
ഫൗണ്ടേഷന്റെ പ്ലാറ്റിനം ബെനഫാക്ടർ കൂടിയായ ഷബാന ഫൈസലിന്റെ പിന്തുണയ്ക്ക് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നതായി കെബിഎഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തോമസ് വര്‍ഗീസ് പറഞ്ഞു. കലാപരമായ കൈമാറ്റം വളര്‍ത്തുന്നതിനും വിദ്യാഭ്യാസ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാംസ്‌കാരിക പൈതൃക സംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഫൗണ്ടേഷന്റെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവരുടെ സംഭാവന സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) ഇന്ത്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മെഗാ-ആര്‍ട്ട് ഇവന്റ് എന്ന നിലയില്‍ ദേശീയ, അന്തര്‍ദേശീയ അംഗീകാരം നേടിയിട്ടുണ്ട്.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷബാന ദുബായ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെ വൈസ് ചെയര്‍പേഴ്സണും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ (എഫ്എസ്എഫ്) സഹസ്ഥാപകയുമാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗം കൂടിയാണ് ഷബാന. ബിസിനസ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കല, സംസ്‌കാരം എന്നിവ അവരുടെ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിലുടനീളമുള്ള നവീകരണം, ഉള്‍ക്കൊള്ളല്‍, സ്വാധീനം എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ രൂപപ്പെടുത്തുന്നവരുടെ കൂട്ടായ്മയായ ഇന്ത്യാസ്‌പോറ ഫോറം 2026 ന്റെ ആഗോള ഉപദേശക സമിതി അംഗമായി ഷബാനയെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.
കലാകാരന്മാരെ പിന്തുണയ്ക്കുകയും കാണികള്‍ക്ക് ബന്ധം തോന്നുകയും ചെയ്യുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് തോമസ് വര്‍ഗീസ് വ്യക്തമാക്കി. സമകാലിക കലയുടെ അതിരുകള്‍ ഭേദിക്കുമ്പോള്‍ തന്നെ കെഎംബി അതിന്റെ അടിസ്ഥാന കാര്യങ്ങളിൽ സന്തുലിതാവസ്ഥ പുലര്‍ത്താന്‍ ശ്രദ്ധിക്കുന്നു. ലോകത്ത് മറ്റെവിടെയും ഇല്ലാത്ത സംരംഭമായ സ്റ്റുഡന്റ് ബിനാലെ അടുത്ത തലമുറയിലെ കലാകാരന്മാരെ വളര്‍ത്തുകയും പുതിയ വിദ്യാഭ്യാസ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010-ല്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റായ കെബിഎഫ് സംഘടിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് (കെഎംബി-6) ഡിസംബര്‍ 12 ന് ആരംഭിക്കും. 110 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെ ഗോവയിലെ എച്ച്എച്ച് ആര്‍ട്ട് സ്‌പേസസുമായി ചേര്‍ന്ന് പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയാണ് ക്യൂറേറ്റ് ചെയ്യുന്നത്.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us