New Update
/sathyam/media/media_files/2025/03/11/jxwBdkN4FrPbWNTlNzWL.jpg)
തൃശൂർ : കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് തൃശൂർ ജില്ലയിലെ തോളൂർ, ഒല്ലൂർ, എരുമപ്പെട്ടി, വരവൂർ, കുന്നംകുളം, പുത്തൻചിറ, ചാലക്കുടി, അന്തിക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
Advertisment
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റkaniv108@emri.inഎന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320 എന്ന നമ്പറിൽ ബന്ധപ്പെടുക.