/sathyam/media/media_files/2025/03/22/lCQ9oaDiu9qzakEaHTzs.jpg)
കാസർഗോഡ്: കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന വിദ്യാർഥിനി മരിച്ചു.
മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനി പാണത്തൂർ സ്വദേശിനി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസിയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഹോസ്റ്റലിൽ വെച്ച് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം.
തുടർന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിൽസ നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
സംഭവത്തിൽ വനിതാകമ്മീഷനും യുവജന കമ്മീഷനും കേസെടുത്തിരുന്നു. കോളേജിൽ വിദ്യാർഥികൾ കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നു നേരിട്ടിരുന്നത്. മൂന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു മരിച്ച ചൈതന്യ.
ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സഹപാഠികൾ അടക്കമുള്ള വിദ്യാർത്ഥികൾ അന്ന് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us