ദറം: ദറം ഇന്ത്യൻ കൂട്ടായ്മയുടെ പതിനൊന്നാമത് ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 4ന് ബ്രാണ്ടൻ കമ്മ്യൂണിറ്റി ഹാളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. മൂന്നു മണിയോടെ ആഘോഷപരിപാടികളുടെ തിരി തെളിയും.
ഈടുറ്റതും, കലാമൂല്യം ഉൾക്കൊള്ളുന്നതുമായ വൈവിധ്യമാർന്ന കലാരൂപങ്ങളാണ് ഇക്കുറി കൂട്ടായ്മയുടെ 'നക്ഷത്ര കൂട്ടങ്ങൾ' തയ്യാറാക്കിയിരിക്കുന്നത്.
ഇടശ്ശേരിയുടെ "പൂതപ്പാട്ട്" എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ "പുൽക്കൂട് ഒരു വിസ്മയ രാവ്" എന്ന ക്രിസ്മസ് തീം, "ഓർമ്മകളിലെ വസന്തം: ഒരു സ്മരണിക"എന്ന റിട്രോ, സദസിനെ ആകെ ഞെട്ടിക്കുന്ന ഫ്യൂഷൻ മാർഗംകളി, ക്ലാസിക് - സെമി ക്ലാസിക് ഡാൻസുകൾ,
പാട്ടുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണമറ്റ മറ്റു പരിപാടികൾ, ഫ്യൂഷൻ ഡിജെ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് അണിയിറയിൽ ഒരുങ്ങുന്നത്.
ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടികളിൽ എവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായും കൃത്യസമയത്ത് തന്നെ പരിപാടിയുടെ ഭാഗമാകണമെന്നും സംഘാടകർ അറിയിച്ചു.