ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് വ​ഴി പ​ണം പോ​യി. യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കീ​ട​നാ​ശി​നി ക​ഴി​ച്ച അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഇ​യാ​ളെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു

ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ​ക്ക് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

New Update
suicide

 
ഹൈ​ദ​രാ​ബാ​ദ്:ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി.

Advertisment

തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം (18) ആ​ണ് മ​രി​ച്ച​ത്.

 കീ​ട​നാ​ശി​നി ക​ഴി​ച്ച അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഇ​യാ​ളെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ​ക്ക് ന​ഷ്ട​മാ​യ​ത്.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ടു​ത്തി​ടെ ഹൈ​ദ​രാ​ബാ​ദി​ലും സ​മാ​ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പ് വ​ഴി പ​ണം ന​ഷ്ട​മാ​യ ടാ​ക്സി ഡ്രൈ​വ​റും ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ക്ര​മി​ന്‍റെ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം തെ​ല​ങ്കാ​ന​യി​ൽ 383 കേ​സു​ക​ളാ​ണ് ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പു​ക​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ങ്കി​ൽ ഈ ​വ​ർ​ഷം എ​ണ്ണം 678 ആ​യി എ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്ക്. 

9.57 കോ​ടി രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് വ​ഴി ആ​ളു​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത്.

കെ​ണി​യി​ൽ വീ​ഴു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 18-30 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്.

Advertisment