ഓപ്പറേഷന്‍ ക്‌ളീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവ്. ആലപ്പുഴയില്‍ നടന്ന എക്‌സൈസ് റെയ്ഡില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. അഞ്ച് ഗ്രാം എംഡിഎംഎ എക്‌സൈസ് കണ്ടെടുത്തു

ആലപ്പുഴയില്‍ നടന്ന എക്‌സൈസ് റെയ്ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഓപ്പറേഷന്‍ ക്‌ളീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പുന്നപ്ര സ്വദേശിയായ ചന്ദജിത് (24) മയക്കുമരുന്നുമായി പിടിയിലായത്. 

New Update
POLICE

കായംകുളം: ആലപ്പുഴയില്‍ നടന്ന എക്‌സൈസ് റെയ്ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഓപ്പറേഷന്‍ ക്‌ളീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പുന്നപ്ര സ്വദേശിയായ ചന്ദജിത് (24) മയക്കുമരുന്നുമായി പിടിയിലായത്. 

Advertisment

ഇയാളില്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ എക്‌സൈസ് കണ്ടെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


വാഹനപരിശോധനക്കിടെ സംശയം തോന്നി യുവാവിനെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ലഭിച്ചത്. ജില്ലയില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു. 


ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ആര്‍.മനോജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്‍.പ്രബീണ്‍, വി.കെ.മനോജ്, പ്രിവന്റീവ്  ഓഫിസര്‍മാരായ വി.പി.ജോസ്, എച്ച്.മുസ്തഫ, ബി.എം.ബിയാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍.ബി, കെ.ആര്‍.ജോബിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.കെ.ജയകുമാരി എന്നിവരും പങ്കെടുത്തു.