കേരളത്തിലെ എല്ലാ ഓക്‌സിജന്‍ ഷോറൂമുകളിലും 48 മണിക്കൂര്‍ ഡേ & നൈറ്റ് സെയിലനു തുടക്കം. ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ മുതല്‍ അത്യാധുനിക ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ വൻ ഓഫറുകളില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരം. ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് ആകര്‍ഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും. സാമ്പത്തിക ബാധ്യതകളില്ലാതെ ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 0 രൂപ ഡൗണ്‍പേയ്മെന്റും 0% പലിശ രഹിത ഇഎംഐ സ്‌കീമുകളും

ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ മുതല്‍ അത്യാധുനിക ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ വരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫറുകളില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ചൊവ്വാ ബുധന്‍ ദിവസങ്ങളിലായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.

New Update
oxygen digital shop nagampadom-2

കോട്ടയം: വര്‍ഷാവസാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നിന് ഒരുങ്ങി കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്. യെസ് ഇയര്‍ എന്‍ഡ് സെയിലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഓക്‌സിജന്‍ ഷോറൂമുകളിലും 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡേ ആന്‍ഡ്  നൈറ്റ് സെയിലിനു തുടക്കം.

Advertisment

ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ മുതല്‍ അത്യാധുനിക ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ വരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫറുകളില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ചൊവ്വാ ബുധന്‍ ദിവസങ്ങളിലായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്കായി വിപുലമായ സമ്മാന പദ്ധതികളും സാമ്പത്തിക ആനുകൂല്യങ്ങളുമാണ് ഈ രണ്ട് ദിവസങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.


മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകള്‍. ലാപ്‌ടോപ്പ് പര്‍ച്ചേസിനോടൊപ്പം 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ്. കൂടാതെ, ഇഎംഐ പര്‍ച്ചേസുകളില്‍ ടിവി, ലാപ്‌ടോപ്പ്, എയര്‍ കണ്ടീഷണറുകള്‍ എന്നിവയ്ക്ക് 15,000 രൂപ വരെയും മറ്റ് ഹോം അപ്ലയന്‍സുകള്‍ക്ക് 21,000 രൂപ വരെയും ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭ്യമാണ്.


ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് ആകര്‍ഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്‍വെര്‍ട്ടറുകള്‍, ബാറ്ററികള്‍ എന്നിവയ്ക്കു പ്രത്യേക ഡിസ്‌കൗണ്ടുകളും കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഓക്‌സിജന്‍ വാഗ്ദാനം ചെയ്യുന്നത്.

പഴയ ഉപകരണങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും തിരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് സൗജന്യ ഇന്‍സ്റ്റാലേഷനും ലഭ്യമാകും.

സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 0 രൂപ ഡൗണ്‍പേയ്മെന്റും 0% പലിശ രഹിത ഇഎംഐ സ്‌കീമുകളും ഷോറൂമുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഷോപ്പിങ് മികച്ച ഓഫറുകളോടെ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 30, 31 തീയതികളില്‍ അടുത്തുള്ള ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിക്കു.

Advertisment