ഈ വര്‍ഷത്തെ ഏറ്റവും വലിയ ക്രിസ്മസ് ഓഫറുകളുമായി ഓക്സിജന്‍ 'യെസ് ഇയര്‍ എന്‍ഡ് സെയില്‍' മെഗാ ആഘോഷങ്ങള്‍ക്കു തുടക്കം. മൊബൈല്‍ ഫോണ്‍ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക സമ്മാന പദ്ധതികള്‍. ലാപ്‌ടോപ്പുകള്‍ വാങ്ങുന്നവര്‍ക്കു ലാപ്‌ടോപ്പ് കിറ്റും എയര്‍ കണ്ടീഷണറുകള്‍ക്കൊപ്പം സൗജന്യ സ്റ്റെബിലൈസറും. ഓഫറുകള്‍ എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും ഡിസംബര്‍ 31 വരെ മാത്രം

വിലക്കുറവിനു പുറമെ 26000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍, ക്രിസ്മസ് സ്‌പെഷ്യല്‍ എക്‌സ്‌ചേഞ്ച് സൗകര്യങ്ങള്‍, ലളിതമായ ഇ.എം.ഐ സ്‌കീമുകള്‍ എന്നിവയും ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നു.

New Update
oxygen year end sale

കോട്ടയം: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്, യെസ് ഇയര്‍ എന്‍ഡ് സെയിലിന്റെ ഭാഗമായി ഇയര്‍ എന്‍ഡ് സെയില്‍ മെഗാ ആഘോഷം എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും ആരംഭിച്ചു.

Advertisment

ഈ വര്‍ഷത്തെ ഏറ്റവും വലിയ ക്രിസ്മസ് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ഈ ദിവസങ്ങളില്‍ ലഭ്യമാകും. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവിലും ആകര്‍ഷകമായ ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണു ഡിസംബര്‍ 31 വരെ ഒരുക്കിയിരിക്കുന്നത്.

oxygen digital kottayam


മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് ടിവികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍ തുടങ്ങി എല്ലാവിധ ഡിജിറ്റല്‍ - ഹോം അപ്ലയന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയിലെ ഏറ്റവും മികച്ച ഓഫറുകളോട് കൂടിയാണു വില്‍പ്പന നടത്തുന്നത്.


വിലക്കുറവിനു പുറമെ 26000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍, ക്രിസ്മസ് സ്‌പെഷ്യല്‍ എക്‌സ്‌ചേഞ്ച് സൗകര്യങ്ങള്‍, ലളിതമായ ഇ.എം.ഐ സ്‌കീമുകള്‍ എന്നിവയും ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നു.

ഈ സീസണിലെ ഏറ്റവും വലിയ ശ്രദ്ധേയമായ കോംബോ ഓഫറുകളില്‍ എല്‍ഇഡി ടിവികള്‍ക്കൊപ്പം എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജറേറ്ററുകള്‍ക്കൊപ്പം വാഷിംഗ് മെഷീനുകള്‍, എസികള്‍ക്കൊപ്പം റെഫ്രിജറേറ്റര്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് ഏറെ ലാഭകരമായ കോംബോ പാക്കേജുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ, ഗാഡ്ജെറ്റുകള്‍ക്ക് 50% വരെ വമ്പിച്ച വിലക്കുറവും ലഭ്യമാണ്.


മൊബൈല്‍ ഫോണ്‍ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക സമ്മാന പദ്ധതികളും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. 15,000 രൂപ വരെയുള്ള ഫോണുകള്‍ക്ക് 2,500 രൂപയുടെയും, 15,000 മുതല്‍ 50,000 രൂപ വരെയുള്ളവയ്ക്ക് 5,000 രൂപയുടെയും, 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള ഫോണുകള്‍ക്ക് 10,000 രൂപയുടെയും, 1 ലക്ഷത്തിനു മുകളില്‍ വിലയുള്ള ഫോണുകള്‍ക്ക് 15,000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകളാണു സമ്മാനമായി നല്‍കുന്നത്.


ലാപ്‌ടോപ്പുകള്‍ വാങ്ങുന്നവര്‍ക്ക് 4,400 രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പ് കിറ്റും എയര്‍ കണ്ടീഷണറുകള്‍ക്കൊപ്പം സൗജന്യ സ്റ്റെബിലൈസറും ലഭിക്കും. പര്‍ച്ചേസുകള്‍ക്കു പുറമെ സര്‍വീസിംഗിനും ഓക്‌സിജന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment