സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോ ഒരു നീലപ്പെട്ടി കൈയ്യില്‍ കരുതാറുണ്ടല്ലോ?! സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തില്‍ പൊലീസ് അത് സാവധാനം എടുപ്പിച്ചോളും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി പി സരിന്‍

പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്യുന്ന വിഡിയോ ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടും സരിന്‍ പങ്കുവച്ചു.

New Update
p sarin

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന നീലപ്പെട്ടി വിവാദം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി സരിന്‍ രംഗത്ത്.

Advertisment

പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്യുന്ന വിഡിയോ ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടും സരിന്‍ പങ്കുവച്ചു.


സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോ ഒരു നീലപ്പെട്ടി കൈയ്യില്‍ കരുതാറുണ്ടല്ലോ?! സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തില്‍ പൊലീസ് അത് സാവധാനം എടുപ്പിച്ചോളും എന്നാണ് സരിന്റെ പോസ്റ്റ്.


കളങ്കാവലിന്റെ ഇടം-വലം കാവലുകള്‍ ! എന്ന കുറിപ്പിന് ഒപ്പം രാഹുലിന്റെ കൂടെ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍, വടകര എംപി ഷാഫി പറമ്പില്‍, കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എന്നിവര്‍ നില്‍ക്കുന്ന ഫോട്ടോയും സരിന്‍ പങ്കുവച്ചിട്ടുണ്ട്.

Advertisment