New Update
/sathyam/media/media_files/2025/12/23/img81-2025-12-23-17-10-23.png)
പാലക്കാട്: പാലക്കാട് വാളയാറിലെ വംശീയക്കൊലയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി, എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
Advertisment
നിലവില്‍ ഏഴുപേരെയാണ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ പൊലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് അവശേഷിക്കുന്ന പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് സൂചനകള്‍.
കേസില്‍ ആള്‍ക്കൂട്ടക്കൊല, എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഇന്നലെ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us