New Update
/sathyam/media/media_files/2026/01/05/img239-2026-01-05-23-18-49.png)
പാലക്കാട്: പാലക്കാട് പൊലീസ് സ്റ്റേഷനിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കുത്തിയിരിപ്പ് സമരം. തെങ്കര ലോക്കൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് മണ്ണാർകാട് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിക്കുന്നത്.
Advertisment
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ പിടിയിലായ ലീഗ് പ്രവർത്തകനെതിരെ നിസാര വകുപ്പ് ചുമത്തിയെന്നാണ് ആരോപണം.
അതേ സംഘർഷത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകനെതിരെ ഗുരുതര വകുപ്പ് ചുമത്തിയെന്നും ലോക്കൽ സെക്രട്ടറി.
മണ്ണാർക്കാട് സ്റ്റേഷനിലെ പൊലീസ് എൻ . ശംസുദ്ദീൻ എംഎൽഎ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും ആരോപണം.
പണം വാങ്ങി പ്രതികളെ സഹായിക്കുന്നു. ഇടതുപക്ഷം ഭരിക്കുന്ന സമത്ത് അന്യായമായി ഒന്നും സിപിഎം ചോദിക്കുന്നില്ല . നീതി നടപ്പിലാക്കി തരണമെന്നും സുരേന്ദ്രൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us