/sathyam/media/media_files/2026/01/07/1001541950-2026-01-07-10-34-32.webp)
പാലക്കാട്: സിപിഐക്കെതിരെ പ്രതികരിച്ച സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാറിനെ തള്ളി സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു.
സിപിഐയും സിപിഎമ്മും തമ്മിലുള്ളത് സഹോദര തുല്യമായ ബന്ധം.
അതിനെ എതിർക്കുന്ന പ്രസ്താവനകൾ സിപിഎം തള്ളി കളയുമെന്ന് സുരേഷ് ബാബു.
ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല.
എസ് അജയ്കുമാർ പ്രംസഗിക്കുന്നതിനിടയിൽ ആവേശത്തിൽ പറഞ്ഞതാകും.
അതുപോലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്നാണ് അജയകുമാർ പറഞ്ഞത്.
തോറ്റാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം.
ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും അജയകുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us