New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
പാലക്കാട്: പാലക്കാട് മലമ്പുഴയിലെ അധ്യാപകൻ്റെ പീഡനത്തിൽ കൂടുതൽ പരാതികൾ. റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർഥികൾ. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.
Advertisment
ശിശുക്ഷേമ സമിതിയുടെ കൌൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിദ്യാർഥികളുടെ തുറന്നു പറച്ചിൽ. ആദ്യഘട്ടത്തിൽ കൌൺസിലിങ്ങ് നൽകിയ വിദ്യാർഥികളാണ് മൊഴി നൽകിയത്.
യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. ആദ്യദിന കൌൺസിലിങ്ങിലാണ് അഞ്ചു വിദ്യാർത്ഥികളുടെ തുറന്നു പറച്ചിൽ. അടുത്ത ദിവസങ്ങളിലും സമിതിയുടെ കൌൺസിലിങ് തുടരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us