New Update
/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ഡോ പി സരിൻ. കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ ശത്രു വി ഡി സതീശനാണെന്ന് സരിൻ ആരോപിച്ചു.
Advertisment
സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയാവാൻ അൻവർ മുതൽ ഷാജൻ സ്കറിയ വരെയും, ജമാഅത്തെ ഇസ്ലാമി മുതൽ എസ്ഡിപിഐ വരെയും, കാസ മുതൽ തനി സംഘിയെയും കൂട്ടുപിടിച്ചിരിക്കുകയാണ് വി ഡി സതീശനെന്ന് സരിൻ ആരോപിച്ചു.
ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒന്നാം നമ്പർ ശത്രു തന്നെക്കൊണ്ട് ചുടുചോറു വാരിച്ച വി ഡി സതീശൻ ആണെന്നും സരിൻ കുറിച്ചു.
തന്റെ കുറ്റങ്ങൾക്ക് കൂട്ടുനിന്ന്, ഒരു അവസരം ഒത്തു വന്നപ്പോൾ തന്നെ തള്ളിപ്പറഞ്ഞ്, കോൺഗ്രസുകാരുടെ ഗുഡ് ബുക്സിൽ ഒറ്റയ്ക്ക് കയറിക്കൂടാൻ തക്കം പാർത്തിരുന്ന സതീശൻ എന്ന അവസരവാദിയുടെ മറ്റൊരു ലെയർ കൂടി ഇവിടെ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നാണ് സരിന്‍റെ അഭിപ്രായം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us