/sathyam/media/media_files/2026/01/21/img20-2026-01-21-22-33-01.png)
പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ പുല്ലിന് തീപിടിച്ചു. മായന്നൂർ കടവിന് സമീപമാണ് തീ പടർന്നുപിടിച്ചത്. പുഴയിലുള്ള പുൽക്കാടുകൾക്കുണ്ടാകുന്ന തീപിടിത്തം ജൈവ സന്തുലിതാവസ്ഥയ്ക്കു നാശം വരുത്തുന്ന അവസ്ഥയിലായിരിക്കുകയാണെന്ന് വിദ​ഗ്ധർ പറയുന്നു.
പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് തുടങ്ങിയ തീ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ കത്തിപ്പടർന്നു.
തൃത്താല മേഖലയിൽ ദേശാടനപ്പക്ഷികളും അപൂർവങ്ങളായ പക്ഷിയിനങ്ങളും കൂടുതലായുള്ള ഭാഗമാണ് വെള്ളിയാങ്കല്ലും പരിസരപ്രദേശങ്ങളും.ഈ മാസം 15 നും ഇത്തരത്തിൽ ഭാരതപ്പുഴയിലെ പുല്ലിന് തീ കത്തിപ്പടർന്നിരുന്നു.
ഭാരതപ്പുഴയിൽ പുൽക്കാടിനകത്തെ ഒട്ടേറെ പക്ഷികൾ ഉൾപ്പടെയുള്ള ജീവജാലങ്ങൾ അഗ്‌നിക്കിരയാവുന്നതും പതിവാകുന്നുണ്ട്. പുഴയിലെ പുൽക്കാടുകൾക്കു സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് നിഗമനം. പുഴയിലെ ചെറിയ തുരുത്തുകളിലും പുൽക്കാടുകൾ കത്തിനശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നാലാം തവണയാണ് പുഴയിൽ തീ പടരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us