New Update
/sathyam/media/media_files/2024/11/25/JAEtMH03tbdu9wG14NWK.jpg)
പാലക്കാട്: പൊലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.
Advertisment
2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു.
ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുൻപാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us