ഒറ്റപ്പാലത്ത് ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു; സ്‌കൂൾ വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

ടയര്‍ പൊട്ടിയതാണെന്നാണ് ആദ്യം കരുതിയതെന്ന് ഡ്രൈവര്‍ പറയുന്നു

New Update
1001637257

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു.

Advertisment

ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷയാണ് സ്ഫോടക വസ്തുവിൽ കയറി ഇറങ്ങിയത്.

 മറ്റൊരു ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ടയര്‍ പൊട്ടിയതാണെന്നാണ് ആദ്യം കരുതിയതെന്ന് ഡ്രൈവര്‍ പറയുന്നു.

എന്നാല്‍ വലിയൊരു ശബ്ദത്തോടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.

 ഓട്ടോറിക്ഷയുടെ ചക്രം നിൽക്കുന്ന ഭാഗം തകർന്നു. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം.

എന്നാല്‍ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

Advertisment