/sathyam/media/media_files/2025/05/15/3NYkS3PyEN3UFLHk3FPl.jpg)
മലമ്പുഴ: മലമ്പുഴ ചെക്ക്ഡാമിൽ വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു. കോയമ്പത്തൂർ കുനിയം പുത്തൂർ രാജനായക്കർ തോട്ടം ഗഫൂറിന്റെ മകൻ സെയ്ത് ഇബ്രാഹിം (27) ആണ് മരിച്ചത്.
കരിമ്പിൻ ജൂസ് കടയിലെ ജീവനക്കാരനായ ഇയാളും കൂട്ടുകാരനായ കോയമ്പത്തൂർ കനിയം പുത്തൂർ രാജനായക്കർ തോട്ടം ഹിദായത്തുള്ളയുടെ മകനും ജൂസ് കടയിലെ ജീവനക്കാരനുമായ ഷെഫീക്കും (28) കൂടി ബുധനാഴ്ച്ച വൈകീട്ട് 4 മണിക്ക് ഒലവക്കോടെത്തി മദ്യം വാങ്ങി.
ചെക്ക്ഡാം പരിസരത്ത് എത്തി മദ്യപിച്ച ശേഷം ഷെഫീക്ക് ചെക്ക്ഡാമിൽ നിന്തി തിരിച്ചു വന്നപ്പോൾ കൂട്ടുകാരനായ സെയ്ത് ഇബ്രാഹീമിനെ കണ്ടില്ല.
രാത്രി കുറേ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. വ്യാഴാഴ്ച്ച രാവിലേയും പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനാവാതെ ഷെഫീക് നാട്ടിലേക്ക് പോയി വീട്ടുകാരോട് വിവരം പറഞ്ഞു.
അവരുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് മലമ്പുഴ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ ചെക് ഡാമിൽ മൃതദേഹം പൊങ്ങി കിടക്കുന്നതു കണ്ടത്തി.
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാലക്കാട് ജില്ലാ ശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് മലമ്പുഴ പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us