പാലക്കാട് ജില്ലയിൽ ആദ്യമായി ജൂജിറ്റ്സു ജില്ലാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

ജില്ലയിൽ ജൂജിറ്റ്സു കായികരംഗത്തെ വളർച്ചയ്ക്ക് ഇത് ഒരു പുതിയ തുടക്കമാണെന്നും യുവതാരങ്ങളെ സംസ്ഥാന-ദേശീയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഇത്തരത്തിലുള്ള മത്സരങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

New Update
ju-jitsu

പാലക്കാട്: ജൂജിറ്റ്സു അസോസിയേഷൻ ഓഫ് പാലക്കാടിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിലെ ആദ്യത്തെ ജൂജിറ്റ്സു ജില്ലാ ചാമ്പ്യൻഷിപ്പ് 2026 ഇന്ന് കൊടുവായൂരിലെ എംഎംഎംഎസ്ബി സ്കൂൾ കൊടുവായൂരിൽ വച്ച് നടന്നു.

Advertisment

രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ നടന്ന മത്സരങ്ങളിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങൾ ആവേശത്തോടെ പങ്കെടുത്തു.

img(9)


യു-8, യു-10, യു-12, യു-14, യു-16, യു-18, യു-21, അഡൾട്സ്, മാസ്റ്റേഴ്സ് (പുരുഷൻമാർ & വനിതകൾ) എന്നീ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കുള്ള മികച്ച പങ്കാളിത്തം മത്സരങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു.


പരിപാടിയുടെ മുഖ്യാതിഥിയായി എംഎംഎംഎസ്ബി സ്കൂൾ മാനേജർ ശിവ പ്രസാദ് എം.എസ് പങ്കെടുത്തു. ജൂജിറ്റ്സു കേരളയുടെ സീനിയർ റഫറിയും ട്രഷററുമായ മാസ്റ്റർ രാഹുൽ എച്ച്.എസ് സാന്നിധ്യം വഹിച്ചു.

ജൂജിറ്റ്സു അസോസിയേഷൻ ഓഫ് പാലക്കാട് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഉഷാ ബാബുരാജ്, സെക്രട്ടറി അജയ് ബി, ട്രഷറർ ബാബുരാജ് സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജില്ലയിൽ ജൂജിറ്റ്സു കായികരംഗത്തെ വളർച്ചയ്ക്ക് ഇത് ഒരു പുതിയ തുടക്കമാണെന്നും യുവതാരങ്ങളെ സംസ്ഥാന-ദേശീയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഇത്തരത്തിലുള്ള മത്സരങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

Ju-Jitsu


വിജയികളായ താരങ്ങൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. രക്ഷിതാക്കളുടെയും കായികപ്രേമികളുടെയും സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഭംഗി കൂട്ടി.


പാലക്കാട് ജില്ലയിലെ കായികരംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച ഈ ചാമ്പ്യൻഷിപ്പ് ശ്രദ്ധേയമായതായി സംഘാടകർ അഭിപ്രായപ്പെട്ടു.

Advertisment