രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഉണ്ടായ സംഘർഷം. ഒറ്റപ്പാലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു

ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. 

New Update
knife attack

പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ്(31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവരെയാണ് കുത്തിയത്.

Advertisment

രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. 


മുതുകിൽ കുത്തേറ്റ പ്രശാന്തിനെയും തോളിൽ കുത്തേറ്റ അർഷിദിനെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പ്രശാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. 


ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. 

പല്ലാർമംഗലത്ത് നിന്നുള്ള സ്റ്റാലിയൻസും അഴീക്കല പറമ്പിൽ നിന്നുള്ള ആഞ്ജനേയ പൂരാഘോഷ കമ്മിറ്റി അംഗങ്ങളും തമ്മിലായിരുന്നു സംഘർഷം.

Advertisment