Advertisment

സരിനെ എയറിലാക്കി കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍. രണ്ടു മാസം മുന്‍പ് സരിന്‍ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പുകള്‍ ഇപ്പോള്‍ സരിനെ കടന്നാക്രമിക്കുന്നതും കൗതുകമായി. സരിന്റെ വരവ് നേട്ടമെന്നു വിലയിരുത്തലുമായി സിപിഎം

യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ വിജയത്തെയും പിന്നിലാക്കി, റെക്കോഡ് ജയമാണ് രാഹുല്‍ പിടിച്ചെടുത്തത്. ഇത് സൈബര്‍ ഗ്രൂപ്പുകള്‍ ആഘോഷിക്കുകയും ചെയ്യുന്നു.

New Update
p sarin-2
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണാമായപ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സരിനെ എയറിലാക്കി കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍. രണ്ടു മാസം മുന്‍പു സരിന്‍ നേരിട്ടു നിയന്ത്രിച്ചിരുന്ന സൈബര്‍ ഗ്രൂപ്പുകളാണ് ഇന്നു സരിന്റെ പരായജം ആഘോഷമാക്കുന്നത്.

Advertisment

എല്‍.ഡി.എഫില്‍ പോയി സ്വയം പരാജയപ്പെട്ടു, പത്ര പരസ്യം നല്‍കി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയതിനെല്ലാം ലഭിച്ച തിരിച്ചടിയാണ് സരിന്റെ പരാജയമെന്നാണ് സൈബര്‍ ഗ്രൂപ്പുകളുടെ ഉള്ളടക്കം. സരിന്റെ ഭാര്യ ഡോ. സൗമ്യയക്കു നേരെയും ഇത്തരത്തില്‍ പരിഹാസം എത്തുന്നുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ വിജയത്തെയും പിന്നിലാക്കി, റെക്കോഡ് ജയമാണ് രാഹുല്‍ പിടിച്ചെടുത്തത്. ഇത് സൈബര്‍ ഗ്രൂപ്പുകള്‍ ആഘോഷിക്കുകയും ചെയ്യുന്നു.


അന്തിമ ഫലം അനുസരിച്ച് 18715 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. 2016 ല്‍ 17483 വോട്ടുകള്‍ക്ക് ജയിച്ചതായിരുന്നു പാലക്കാട്ടെ ഷാഫിയുടെ ഏറ്റവും വലിയ വിജയം. 2021 ലെ ഷാഫിയുടെ ഭൂരിപക്ഷത്തിന്റെ നാലിരട്ടിയോളം ഭൂരിപക്ഷത്തില്‍ രാഹുലിനെ വിജയിപ്പിക്കാനായത് യു.ഡി.എഫിനും വലിയ നേട്ടമായി.


എന്നാല്‍, എസ്.ഡി.പി.ഐ പോലുള്ള സംഘടകളുടെ പിന്തുണയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയത്തിനു പിന്നിലെന്നു സി.പി.എം ആരോപിക്കുന്നു. പാലാക്കാട് നഗരസഭയില്‍ ബി.ജെ.പി വോട്ടുകള്‍ കൂട്ടത്തോടെ രാഹുലിന് ലഭിച്ചതും ഡീലിന്റെ ഭാഗമാണണെന്നാണ് എല്‍.ഡി.എഫ് വാദം.

mv govindan master-2

അതേസമയം ബി.ജെ.പിക്കാണ് കനത്ത തിരിച്ചടിയേറ്റത്. പാലക്കാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറിനെ നിയമസഭ ഉപതെരഞ്ഞെടുപ്പിലിറക്കി നേട്ടമുണ്ടാക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് വലിയ പ്രഹരമാണ് ഏറ്റത്.


എ ക്ലാസ് എന്ന് ബി.ജെ.പി കരുതുന്ന മണ്ഡലത്തില്‍ ഒറ്റയടിക്ക് പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. പാലക്കാട്ടെ താമരക്കോട്ടകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകയറിയതോടെ 9626 വോട്ടുകളാണ് ഒറ്റയടിക്ക് ബി.ജെ.പിക്ക് നഷ്ടമായത്.


കഴിഞ്ഞ തവണ ഈ ശ്രീധരന്‍ 49155 വോട്ടുകള്‍ നേടിയപ്പോള്‍ ഇക്കുറി കൃഷ്ണകുമാറിന് 39529 വോട്ടുകള്‍ മാത്രമാണ് നേടാനായത്. രണ്ടാം സ്ഥാനം നഷ്ടമായില്ല എന്നത് മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്.


അതേസമയം സൈബറിടത്ത് പരിഹാസം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും സരിന്റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായി എന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകള്‍ അധികം നേടാന്‍ സരിനിലൂടെ എല്‍. ഡി.എഫിന് സാധിച്ചു.


കഴിഞ്ഞ തവണ എല്‍.ഡി.എഫിന് 35622 വോട്ടുകളായിരുന്നെങ്കില്‍ ഇക്കുറി 37458 വോട്ടുകളാണ് ഇടത് പെട്ടിയില്‍ വീണത്. ബി.ജെ.പിയുമായുള്ള അന്തരം 13533 വോട്ടിൽ നിന്ന്  2071 വോട്ടുകളിലേക്ക് എത്തിക്കാനും സരിനിലൂടെ എല്‍ ഡി എഫിന് സാധിച്ചു.

Advertisment