New Update
/sathyam/media/media_files/2025/02/18/TWzxF0lyyYvMhoa8fSyi.jpg)
മണ്ണാര്‍ക്കാട്: മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു ബി യുടെ നേതൃത്വത്തിൽ മണ്ണാർക്കാട് കാഞ്ഞിരം പള്ളിപ്പടി കനാൽ മുക്കില്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന 46 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ഐബി എഇഐ (ജി) സുരേഷ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Advertisment
അഗളി കൊട്ടമല ചിട്ടുർ താഴും മഠത്തിൽ പ്രസാദിന്‍റെ മകൻ പ്രദീഷിനെയും ഭാര്യ മീനയെയുമാണ് മാരുതി എര്‍ട്ടിഗ കാറില്‍ വിദേശ മദ്യം കടത്തിക്കൊണ്ടുവരവെ പിടികൂടിയത്.
/sathyam/media/media_files/2025/02/18/d2Who9DJGRqRjXkVU4Rt.jpg)
ഇവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു. ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് വിൽപ്പനയ്ക്കായി വാങ്ങിയ മദ്യമാണ് പിടിച്ചെടുത്തത്.
എക്സൈസ് സംഘത്തില്‍ പിഒ (ജി) രംഗൻ, ഡബ്ലുസിഇഒ ലിസി, സിഇഒമാരായ ഷിബിൻ ദാസ്, അശ്വന്ത്, ഷഹീദ്, ഡ്രൈവർ വിഷ്ണു. ടി എന്നിവര്‍ ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us