പാലക്കാട് എക്സൈസ് റെയിഞ്ച് ഓഫീസിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട 300 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
canaby disposed palakkad

പാലക്കാട്: പാലക്കാട് എക്സൈസ് റെയിഞ്ച് ഓഫീസിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട 300 കിലോ കഞ്ചാവ് മലമ്പുഴ ആനക്കലിൽ പ്രവർത്തിച്ചു വരുന്ന ഇമേജ് എന്ന സ്ഥാപനത്തിലെ ആധുനിക സൗകര്യമുള്ള പുകരഹിത ഡ്രൈ ടൈപ്പ് ഇൻസിനേറ്ററിൽ പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത രീതിയിൽ പാലക്കാട് ഡിവിഷനിലെ എന്‍ഡിപിഎസ് & കണ്‍വേയന്‍സ് ഡിസ്പോസല്‍ കമ്മിറ്റി ചെയർമാനായ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്‍റെയും പ്രസ്തുത കമ്മിറ്റി മെമ്പറായ പാലക്കാട് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എൻ ജി അജയകുമാറിന്‍റെയും സാന്നിധ്യത്തിൽ കത്തിച്ചു നശിപ്പിച്ചു.

Advertisment

ഡിസ്പോസൽ നടപടിയിൽ ഇമേജിലെ ഓപ്പറേഷനൽ മാനേജർ പീറ്റർ സാമുവൽ, എൻവിറോൺമെന്റ് എഞ്ചിനീയർ ശ്രുതി തോമസ്, ഓപ്പറേഷണൽ കോഡിനേറ്റർ ജിനീഷ് രാജ്, നിഖിൽ പി എം, പാലക്കാട് എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ കെ നാരായണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രജീഷ്കുമാർ കെ, പ്രിവന്റീവ് ഓഫീസർ ഗുരുവായൂരപ്പൻ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അഭിലാഷ് കെ, അനിൽകുമാർ ടി എസ്, സുരേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ എ അരവിന്ദാക്ഷൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു വി എന്നിവർ പങ്കെടുത്തു.

Advertisment