വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയില്‍ മെത്താഫിറ്റമിനുമായി തൃശൂർ സ്വദേശി പിടിയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update
methamfitamin case arrested

പാലക്കാട്: പാലക്കാട് എക്സൈസ് റെയിഞ്ച് പാർട്ടിയും ഹൈവെ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാർട്ടിയും സംയുക്തമായി വാളയാർ പാമ്പാംപള്ളം ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ തൃശ്ശൂർ മുകുന്ദപുരം നന്ദിക്കര പറങ്ങോടത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ദീക്ഷിത് (26) 1.030 കിലോ ഗ്രാം മെത്താഫിറ്റാമിനുമായി പിടിയിലായി. 

Advertisment

methamfitamin case arrested-2

പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഒറ്റപ്പാലം റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേമാനന്ദകുമാർ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് പ്രേംകുമാർ എം കെ, സി ഇ ഒ മുഹമ്മദ് ഫിറോസ്, ഡ്രൈവർ ലൂക്കോസ്, പാലക്കാട് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഗുരുവായൂരപ്പൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അഭിലാഷ്, സിഇഒമാരായ അരവിന്ദാക്ഷൻ അമർനാഥ് ഡബ്ല്യുസിഇഒ റംലത്ത്, ഡ്രൈവർ സാനി എന്നിവർ പരിശോധനയിൽപങ്കെടുത്തു.